ഡബ്ലിന്‍ :പുതിയ അധ്യയനവര്‍ഷത്തില്‍,സിഎഒ രണ്ടാംഘട്ട ലിസ്റ്റ് വരാനിരിക്കെ താമസസൗകര്യമില്ലാതെ വലയുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് അവസരമൊരുക്കി യുണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലണ്ട്(യുഎസ്ഐ ) വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു.വെബ്സൈറ്റ് പ്രകാരം 900 റൂമുകള്‍ നിലവില്‍ ലഭ്യമാണ്.യൂണിയന്റെ വെബ്സൈറ്റിലൂടെ വാടക സംബന്ധിച്ച പരസ്യം നല്‍കാന്‍ വീട്ടുടമകളെ അനുവദിച്ചതിലൂടെയാണ് ഇത് സാധ്യമായത്.രണ്ടാം ഘട്ട സിഎഒ ഓഫറുകള്‍ ഇന്ന് വരാനിരിക്കെയഉള്ള യൂണിയന്റെ ഈ ഇടപെടല്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
താമസസൗകര്യത്തെച്ചൊല്ലി ആരും പരവശരാകേണ്ടതില്ലെന്ന് യൂണിയന്‍ പ്രസിഡണ്ട് മൈക്കിള്‍ കെറിഗന്‍ വ്യക്തമാക്കുന്നു.പഠിക്കുന്നതിനു സമീപം തന്നെ താമസവും ഒരുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.14000യൂറോ വരെയുള്ള വാടകയെ നികുതി വിമുക്തമാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറയുന്നു.38 കുട്ടികള്‍ താമസസൗകര്യമില്ലാതെ വലയുന്നതായ സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നു.വാടകയ്ക്ക് വീട് അന്വേഷിക്കുന്നവര്‍ വെബ്സൈറ്റുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് അറിയിച്ചു.homes@usi.ie
വാടകയ്ക്ക് വീടോ റൂമോ നല്കാനുണ്ടെങ്കില്‍ അത് പരസ്യം ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ഉണ്ട്.















