വ്യത്യസ്ഥതകളാല്‍ ശ്രദ്ധേയമാകാന്‍ അയര്‍ലണ്ടില്‍ ഒരു സംഘടന കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു

ദ്രോഗഡ:അതിരുകളില്ലാതെ സൗഹൃദത്തിന്റെ നവസന്ദേശവുമായി സഹൃദയ എന്ന പേരില്‍ അയര്‍ലണ്ടില്‍ ഒരു പുതിയ പ്രസ്ഥാനം കൂടി രൂപമെടുക്കുന്നു.

പ്രാദേശിക അതിര്‍വരമ്പുകള്‍ ഇല്ലാതെ ഏവര്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും, അംഗങ്ങളാവുന്നവര്‍ക്ക് ഒരു കോര്‍പ്പറേറ്റ് ക്ലബ്ബിന്റെ തണലില്‍ ഇന്‍ഷുറന്‍സ്, ഹോട്ടല്‍, ടൂറിസം, ട്രെയിനിങ്, ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയ കാര്യങ്ങളില്‍ സ്‌പെഷ്യല്‍ ലോയല്‍റ്റി ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കുന്നതും, കുട്ടികള്‍ക്ക് ലീഡര്‍ഷിപ്പ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കരിയര്‍ ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ദ്ധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതും, സൗഹൃദ സംഘങ്ങള്‍ക്കും, കൂട്ടായ കലാ കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതും ഉള്‍പ്പെടെ നിരവധി ജനക്ഷേമ പരിപാടികളാണ് ‘സഹൃദയ’ അയര്‍ലണ്ടില്‍ വിഭാവനം ചെയ്യുന്നത്.

ഈ വരുന്ന സെപ്തംബര്‍ 17 ന് ദ്രോഹ്ഡയിലെ തുള്ളിയാലന്‍ പരോക്കിയല്‍ ഹാളില്‍ ‘സഹൃദയ’ സംഘടിപ്പിക്കുന്ന നൃത്ത, സംഗീത സാന്ദ്രമായ ഓണാഘോഷ മഹാമഹത്തോടനുബന്ധിച്ച് സഹൃദയയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടുകയാണ്.

പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്നനിലയില്‍, ഇന്ത്യയിലെയും അയര്‍ലണ്ടിലെയും പ്രതിഭാധനരായ ഒരുപറ്റം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് കുടുംബങ്ങളുടെ സൗഹൃദവും സഹകരണവും പരിപാപാലിക്കാന്‍ ഉതകുന്ന രീതിയില്‍ ശാസ്ത്രീയമായി വിഭാവനം ചെയ്ത നിരവധി ഗെയിമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ‘സഹൃദയ ഓണം 2017’ സെപ്തംബര്‍ 17 ന് ദ്രോഹ്ഡയിലെ തുള്ളിയാലന്‍ പരോക്കിയല്‍ ഹാളില്‍ ‘സഹൃദയ’ സംഘടിപ്പിക്കുന്നു.

മറ്റു പ്രാദേശിക ചെറു ആഘോഷപരിപാടികളില്‍നിന്നെല്ലാം വ്യത്യസ്തമായി, പങ്കെടുക്കുന്ന ഏവര്‍ക്കും ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘സഹൃദയ ഓണം 2017’ വന്നെത്തുന്ന ഏവരിലും വര്‍ണശബളമായ വിസ്മയം തീര്‍ക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങളും പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ‘സഹൃദയ’ സമയാസമയങ്ങളില്‍ നിങ്ങളിലേക്ക് എത്തിക്കുന്നതാണ് അതിനായി ഈ പേജ് https://www.facebook.com/SahrdayaWorld/ ലൈക്ക് ചെയ്യാവുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *