ഡബ്ലിന്‍:മുസ്ലീം ഭീകരവാദികള്‍ എന്തുകൊണ്ടാണ് സ്പെയിനിനെ ലക്ഷ്യമിടുന്നത്?ബാഴ്സലോണയിലെ കഴിഞ്ഞ ദിവസത്തെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് സാമൂഹിക-രാഷ്ട്രീയ നിരീക്ഷകര്‍.വ്യാഴാഴ്ച തിരക്കേറിയ വീഥിയില്‍ യാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.100ലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണമുണ്ടായ ഉടന്‍ തന്നെ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐസിസ് രംഗത്തു വരുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഐസീസിന് സ്പെയിനില്‍ വളരെ കുറഞ്ഞ സ്വാധീനശക്തിയേയുള്ളു.ഐസിസ് വിരുദ്ധ കൂട്ടുകെട്ടിലും സ്പെയിന് തീരെ ചെറിയ റോള്‍ മാത്രമാണ് ഉള്ളത്.എന്നിട്ടും ഇത്തരത്തിലൊരു ആക്രമണം നടത്തിയത് ലോകത്തെയാകെ അമ്പരപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് ഐസിസ് സ്പെയിനെ ലക്ഷ്യമിടുന്നതെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്.ഈ ചോദ്യത്തിന് ഒട്ടേറെ ഉത്തരങ്ങളുണ്ട്.അതിലൊന്ന് സിറിയയ്ക്കും ഇറാക്കിനുമെതിരായ പോരാട്ടത്തില്‍ സ്പെയിനിന്റെ പങ്കാളിത്തമാണ്. ഐസിസിനെതിരെ നേരിട്ട് സഹായം നല്‍കുന്നില്ലെങ്കിലും സൈനിക വിന്യാസ സഹായവും ഇറാക്കി സേനയ്ക്ക് പരിശീലനവും സ്പെയിന്‍ നല്‍കുന്നുണ്ട്.
മറ്റൊരു കാരണം ചരിത്രപരമാണെന്നു ജോര്‍ജിയ യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷന്‍ പ്രൊഫ. മിയ ബ്ലൂം പറയുന്നു.1942 വരെ സ്പെയിനില്‍ നിലവിലുണ്ടായിരുന്ന മുസ്ലീം ഭരണത്തകര്‍ച്ചയെക്കുറിച്ച് ഐസീസ് ഒട്ടേറെ പറയാറുണ്ട്. ആ കാലം സ്പെയിന്റെ സുവര്‍ണകാലമായിരുന്നുവെന്ന് ഇസ്ലാം യാഥാസ്ഥതികര്‍ കരുതുന്നു.രണ്ട് സുവര്‍ണ്ണകാലങ്ങളാണ് ഈ ഭരണത്തിലുണ്ടായത് .ഒന്ന് പ്രവാചകരുടെ കാലം, മറ്റൊന്ന് ഇസ്ലാം മതം വിയന്നാ കവാടം കടന്ന് ഫ്രാന്‍സിലെത്തിയ കാലം.ഇതിലൂന്നിയാണ് ഇപ്പോള്‍ ഐസിസിന്റെ പ്രയാണം.
ഇപ്പോള്‍ വീണ്ടും ലോകത്തെ ആ ഇസ്ലാം വ്യാപന കാലത്തേക്ക് തിരിച്ചു കൊണ്ടുപോകുന്നതിലാണ് ഐസിസ് ശ്രദ്ധ വെക്കുന്നത്.ഇതാണ് സിറിയയിലും ഇറാക്കിലും നമ്മള്‍ കാണുന്നത്.15ാം നൂറ്റാണ്ടിലേതുപോലെ അവസാന ഖലീഫയുടെ ഭാഗമായാണ് സ്പെയിനിനെയും ഐസിസ് കാണുന്നത്.വിഖ്യാതമായ ഒട്ടേറെ സ്പാനീഷ് കോട്ടകള്‍ ഈ ഗ്രൂപ്പിന്റെ പ്രചാരണായുധമാക്കുന്നുണ്ടെന്നും പ്രൊഫ.ബ്ലൂം പറയുന്നു.















