ജീവിതകാലത്തിനൊരു സഞ്ചിയുമായി ടെസ്‌കോ,ബാഗുകള്‍ തിരിച്ചെടുക്കപ്പെടും !

ലണ്ടന്‍ : ജീവിതത്തിനൊരു സഞ്ചിയുമായി ടെസ്‌കോ.പ്ലാസ്റ്റിക്ക് ബാഗുകളുടെ വില്‍പ്പന നിര്‍ത്തിയിരിക്കുന്നതിന് പകരമായി പുതിയ ബാഗുകള്‍ രംഗത്തിറക്കി ടെസ്‌കോ .ഇരട്ടി വിലയാണ് പുതിയ ബാഗിന്.യുകെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്റെ 3500 സ്റ്റോഴ്സുകളിലും ഓഗസ്റ്റ് 28 മതല്‍ 5പെന്‍സ് ബാഗിനു പകരം 10പെന്‍സ് ബാഗുകള്‍ വരും.തൊട്ടു പിന്നാലെ അയര്‍ലണ്ടിലും പുതിയ പ്ലാസ്റ്റിക് ബാഗുകള്‍ എത്തും.

ഒറ്റത്തവണ ഉപയോഗത്തിനുള്ള 5പെനി ബാഗുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയ 2015മുതല്‍ 700മില്യന്‍ ബാഗുകളാണ് ടെസ്‌കോ വിറ്റഴിച്ചത്.

പുതിയ ബാഗ് 94%വും റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.കേടായാലും അതിനെ മാറ്റിക്കൊടുക്കുകയും ചെയ്യും.

ഈ ബാഗ് വില്‍പ്പനയിലൂടെ ലഭിക്കുന്ന ഫണ്ട് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പ്രോജക്ടുകളിലും ജിപി പ്രാക്ടീസിനും പ്രാദേശിക ഫുട്ബോള്‍ ക്ലബുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് വിനിയോഗിക്കാനാണ് ടെസ്‌കോയുടെ തീരുമാനം.പരിസ്ഥിതിയെയും പ്രാദേശിക ജനവിഭാഗങ്ങളേയും സഹായിക്കുന്നതിന് ഈ പുതിയ ബാഗ് വില്‍പ്പനയിലൂടെ സാധിക്കുമെന്നും ടെസ്‌കോ കരുതുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *