ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത യുദ്ധമുറകള്‍ നേരിടേണ്ടി വരും:ഉത്തര കൊറിയയ്ക്ക് അമേരിക്കയുടെ അതിശക്തമായ താക്കീത്

വാഷിംഗ്ടണ്‍ :ഉത്തര കൊറിയയ്ക്ക് അമേരിക്കയുടെ അതിശക്തമായ താക്കീത്.ഇതുവരെ ലോകം കാണാത്ത യുദ്ധമുറകള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മിസൈലിനുള്ളില്‍ ന്യൂക്ലിയര്‍ ആയുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടയിലാണ് യുഎസിന്റെ ഭീഷണി.

‘ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത തീയും കോപവും ഉത്തരകൊറിയ്ക്ക് നേരിടേണ്ടി വരും’-കോപം കൊണ്ട് ജ്വലിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നിഗൂഢതകളുടെ രാജ്യമായ ഉത്തരകൊറിയ ഇനിയും അമേരിക്കയ്ക്കെതിരായ ഭീഷണി തുടരരുത്.അത് നല്ലതിനല്ല. ഒരു ലോക നേതാവിന്റെ പ്രസ്താവനയ്ക്കതീതതമായി നാടകീയമായ അംഗ വിക്ഷേപങ്ങളോടെ അതിശക്തമായ ഭീഷണിയാണ് ട്രംപ് മുഴക്കിയത്.

യുഎസ് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അതിശക്തമായ വില നല്‍കേണ്ടി വരുമെന്ന ഉത്തരകൊറിയയുടെ പ്രസ്താവനയുടെ പിന്നാലെയായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പെത്തിയത്.17 ദിവസത്തെ അവധിയാഘോഷത്തിലായിരുന്നു ട്രംപ്.

അതേസമയം,ഉത്തരകൊറിയ കപ്പല്‍വേധ ക്രൂയിസ് മിസൈലുകളുമായി നീങ്ങുന്ന അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്..മിസൈലിനുള്ളില്‍ അണ്വായുധം ഒളിപ്പിക്കുന്നതായും അമേരിക്ക ആരോപിച്ചു.ബാലിസ്റ്റിക് മിസൈലിനൊപ്പം ഉള്‍പ്പെടുത്തുന്നതിനായി അണ്വായുധവും ഉത്തരകൊറിയ എത്തിച്ചതായാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനിടെ അമേരിക്കന്‍ പാസ്പോര്‍ട്ടുള്ളവര്‍ സെപ്തംബര്‍ ഒന്നിനകം ഉത്തരകൊറിയ വിടണമെന്ന് യുഎസ് അറിയിച്ചു.ഇതിനിടെ,ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ചേര്‍ന്ന യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി ഉത്തരകൊറിയ്ക്കെതിരായി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *