വിക്ലോയിലെ ഇരട്ട വിശേഷങ്ങള്‍  ഇരട്ടക്കുട്ടികളുടെ സ്‌കൂള്‍….

ഡബ്ലിന്‍ :പുതിയ അധ്യയന വര്‍ഷത്തിന് പുതുമ പകരുന്നതാണ് വിക്ലോയില്‍ നിന്നുള്ള ഇരട്ടകളുടെ വിശേഷങ്ങള്‍.ഒന്നും രണ്ടുമല്ല,ഏഴ് ‘ഡബിള്‍ റോളു’കാരാണ് വിക്ലോ കാര്‍ ന്യു കോലെയ്സ്റ്റ് ഭ്രൈഡ് സ്‌കൂളിനെ വാര്‍ത്തയില്‍ നിറച്ചത്.രണ്ട് സെറ്റുകാരെ ഏറെക്കുറെ തിരിച്ചറിയാന്‍ കഴിയും .പക്ഷേ ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ പാടുപെടുമെന്നുറപ്പാണെന്നു ടീച്ചര്‍മാര്‍ പറയുന്നു.

ബ്രണ്ട്നാന്‍-ഡാനിയേല്‍ ബോള്‍ഗര്‍,ഓയിഫ്-എറിന്‍ കല്ലഹാന്‍,ആഷ്ലീഗ്-ടാഷാ ഫാരല്‍,ബ്രയാന്‍-സിയാന്‍ കെന്നി,ജെയക്-റബ്ബേക്ക കെന്നി,എമ്മ-കാക്ക് റോഡ്നെ,പാഡ്രിയാക്-ഓഫ് സ്റ്റാഫോര്‍ഡ് എന്നിവരാണ് 155 വിദ്യാര്‍ഥികളിലെ ഇരട്ടകള്‍

അവരില്‍ ഭൂരിപക്ഷം പേരും ഒരേ ക്ലാസില്‍ തന്നെയിരിക്കാനാണ് താല്‍പ്പര്യം കാട്ടുന്നത്.ചിലര്‍ പുതിയ തുടക്കത്തിനും ശ്രമിക്കുന്നുണ്ട്- ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ അന്ന ഗാഹന്‍ പറഞ്ഞു.കൂട്ടുകാര്‍ക്കാണ് കൂടുതല്‍ പ്രശ്നം. വഴക്കോ മറ്റോ ഉണ്ടാക്കിയാല്‍ പരാതി പറയാന്‍ പോലും ആളെ തിരിച്ചറിയാന്‍ കഴിയില്ലല്ലോ എന്നാണ് അവരുടെ ചോദ്യം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *