വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃനിര:ബിജു സെബാസ്‌ററ്യന്‍ പ്രസിഡണ്ട് ,ബിജു പള്ളിക്കര സെക്രട്ടറി

ഡബ്ലിന്‍:വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2017 -2019 വര്‍ഷത്തേക്കുള്ള അയര്‍ലണ്ടിലെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.കേരളത്തിലും അയര്‍ലണ്ടിലും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തി പരിചയം ഉള്ള യുവനിരയാണ് പുതിയ നേതൃത്വത്തില്‍ ഉള്ളത്.

ബിജു സെബാസ്‌ററ്യന്‍ ലെക്‌സലിപ്പിനെ പ്രസിഡണ്ടും,ബിജു പള്ളിക്കരയെ സെക്രട്ടറിയും,സണ്ണി ഇളംകുന്നത്തിനെ ട്രഷററുമായി പൊതു യോഗം തിരഞ്ഞെടുത്തു.

ബിജു ജോസഫ്,സാബു കുഞ്ഞച്ചന്‍,റെജിമോന്‍ കുര്യന്‍,ജയന്‍ തോമസ്,റോയ് പേരയില്‍,നോബിള്‍ മാത്യു,ജോജിസ്റ്റ്,സുനില്‍ ഫ്രാന്‍സിസ്,ജോര്‍ജുകുട്ടി പുറപ്പന്താനം,ജിപ്സണ്‍ ജോസ്,തോംസണ്‍ തോമസ്,മാത്യു ചേലക്കല്‍,തോമസ് കെ ജോസഫ്,സാബുജോസഫ് തെങ്ങുംപള്ളില്‍,സുനില്‍ മുണ്ടുപാല,സുരേഷ് സെബാസ്റ്റ്യന്‍,മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ജോര്‍ജ് കുര്യന്‍, ബിനോയ് ജോസഫ് , ഷാജു കുര്യന്‍ (cork),പ്രിന്‍സ് മാപ്പിളപ്പറമ്പില്‍,അരുണ്‍ കില്‍കോക്ക്,ഡൊമിനിക് സാവിയോ എന്നിവരടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

പാമേഴ്സ് ടൗണില്‍ ചേര്‍ന്ന വാര്‍ഷികയോഗത്തില്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ബിജു ഇടക്കുന്നത്ത്, ഷാജു കുര്യന്‍ കോര്‍ക്ക്,യൂറോപ്യന്‍ റീജിണല്‍ വൈസ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *