ഓരോ വര്‍ഷവും നമ്മളില്‍ വലിയൊരു വിഭാഗം ആളുകള്‍ അടയ്ക്കേണ്ടതിലും കൂടുതല്‍ ടാക്സ് നല്‍കുന്നവരാണെന്ന് നിങ്ങള്‍ക്കറിയാമോ? ഹെല്‍ത്ത്, ട്യൂഷന്‍, ഫ്ളാറ്റ് റേറ്റ്, റെന്റ്, നഴ്സിങ് ഹോം ഫീസ് എന്നിങ്ങനെ ഈ ടാക്സില്‍ ഒരു പരിധിവരെ തുക നമുക്ക് റീഫണ്ട് ലഭിക്കുന്നതാണ് എന്നതാണ് സത്യം. ഇക്കാര്യമറിയാത്തിനാല്‍ നമ്മളില്‍ പലരും റീഫണ്ട് വാങ്ങാറില്ലെന്നു മാത്രം.അയര്‍ലണ്ടില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിദേശ ജോലിക്കാരില്‍ മിക്കവര്‍ക്കും റീഫണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും വേണ്ടത്ര അറിവില്ലെന്നാണ് അയര്‍ലണ്ടിലെ പ്രമുഖ ടാക്‌സ് കണ്‍സല്‍ട്ടന്റ്മാരില്‍ ഒരാള്‍ ഈയിടെ അഭിപ്രായപ്പെട്ടത്.അവകാശപ്പെട്ട ആയിരക്കണക്കിന് യൂറോ ഇങ്ങനെ സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികെ പോകുന്നുണ്ടത്രേ.
ഒക്ടോബര്‍ മാസത്തില്‍ റവന്യൂ വകുപ്പ് ഇത്തരത്തില്‍ ടാക്സ് റീഫണ്ടിന് അര്‍ഹതയുള്ള 137,000 പേയീ വര്‍ക്കേഴ്സിന് കത്ത് അയച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ലഭിക്കാനുള്ള റീഫണ്ട് ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് വാങ്ങണം എന്ന് കാണിച്ചായിരുന്നു കത്ത്. ഇനി കത്ത് ലഭിച്ചില്ലെങ്കില്‍ പോലും അര്‍ഹതയുള്ളവര്‍ക്ക് റീഫണ്ട് ലഭിക്കും.
നിങ്ങള്‍ക്ക് റീഫണ്ടിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം.
4 വര്‍ഷമാണ് ടാക്സ് അടയ്ക്കുന്നവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയം. അതായത് 2012 മുതല്‍ റീഫണ്ട് ഉള്ളവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 444 മില്ല്യണ്‍ യൂറോയാണ് റവന്യൂ വകുപ്പ് റീഫണ്ട് നല്‍കിയത്!















