കടുത്ത പനി; ബ്രിട്ടീഷ് രാഞ്ജി സാന്‍ഡ്രിങ്ഹാം പള്ളിയിലെത്തിയില്ല

കടുത്ത പനിയെത്തുടര്‍ന്ന് അവശനിലയിലായ ബ്രിട്ടിഷ് രാജ്ഞി ക്രിസ്മസ് ദിവസം സാന്‍ഡ്രിങ്ഹാം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തില്ല. 1988ല്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്ന പതിവ് ആരംഭിച്ച ശേഷം ഇതാദ്യമായാണ് രാജ്ഞിക്ക് എത്താന്‍ കഴിയാതെ വരുന്നത്. രാജ്ഞിക്കൊപ്പം പ്രിന്‍സ് ഫിലിപ്പും ആരോഗ്യകാരണങ്ങളാല്‍ ചടങ്ങിനെത്തിയില്ല. കടുത്ത പനിയെത്തുടര്‍ന്നാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം അവസാനനിമിഷം ഉപേക്ഷിച്ചതെന്ന് ബക്കിങ്ഹാം പാലസ് അറിയിച്ചു.
പള്ളിയിലെത്തുന്നതിനു പകരം കുടുംബത്തിലെ ആഘോഷത്തിലാണ് രാജ്ഞി പങ്കെടുത്തത്. പ്രിന്‍സ് ഫിലിപ്പ് ഇന്ന് പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് കരുതുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *