ഡബ്ലിന്‍:ഡബ്ലിന്‍ ആര്‍ ഡി എസില്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ ഡബ്ലിന്‍ നടത്തപ്പെടുന്ന വേള്‍ഡ് ഫാമിലി മീറ്റിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഐറിഷ് കത്തോലിക്കാ സഭയുടെയും,ഡബ്ലിന്‍ നഗരത്തിന്റെയും നാള്‍വഴികളില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള മഹാസമ്മേളനത്തില്‍ പോപ്പ് ഫ്രാന്‍സീസ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.ആയിരക്കണക്കിന് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാനുള്ള പ്രയത്‌നം അവസാനഘട്ടത്തിലാണ്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന തീത്ഥാടകരെ സ്വാഗതം ചെയ്യുന്നതിന് നൂറുകണക്കിന് ഹോട്ടലുകളും വീടുകളും ഓഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
2018 ലെ തിരുവോണനാളിന് പിറ്റേന്നാള്‍,ഓഗസ്റ്റ് 25 ന് ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസ് എന്ന പേരില്‍ ഒരുക്കപ്പെടുന്ന സംഗീത നൃത്ത മഹോത്സവത്തിലും ,പിറ്റെന്നാള്‍ നടക്കുന്ന സമാപന സമ്മേളനത്തിലും,തിരുക്കര്‍മ്മങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശന ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്.
മലയാളം അടക്കമുള്ള ഭാഷകളില്‍ തയാറാക്കിയ വേള്‍ഡ് ഫാമിലി മീറ്റിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രാര്‍ഥന കഴിഞ്ഞ ദിവസം പുറത്തിറക്കി.ലോകമാസകലമുള്ള കത്തോലിക്കാ കുടുംബങ്ങളില്‍ ഈ പ്രാര്‍ഥന ആരംഭിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.http://www.worldmeeting2018.ie/WMOF/media/downloads/prayerA4-MA.pdf















